അമ്പലപ്പുഴയില്‍ 11 തെരുവുനായ്‌ക്കളെ ചത്തനിലയില്‍ നിലയില്‍ കണ്ടെത്തി

ആലപ്പുഴ: അമ്പലപ്പുഴയില്‍ 11 തെരുവുനായ്‌ക്കളെ ചത്തനിലയില്‍ നിലയില്‍ കണ്ടെത്തി. അമ്ലപ്പഴ പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് നായ്‌ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ മുതല്‍ പല സമയങ്ങളിലായി ക്ഷേത്ര പരിസരത്ത് നായ്‌ക്കളെ അവശനിലയില്‍ കണ്ടിരുന്നു. ഈ നായ്‌ക്കളാണ് പിന്നീട് ചത്തത്.
ക്ഷേത്ര പരിസരത്തെ വിവിധ ഇടങ്ങളിലായി അവശരായ നായ്‌ക്കള്‍ ചത്തുവീഴുകയായിരുന്നു. നായ്‌ക്കളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായാണ് നിഗമനം. നിരവധി നായ്‌ക്കള്‍ ഇപ്പോഴും അവശനിലയിലാണുള്ളത്.നായ്‌ക്കളെ ക്ഷേത്ര ജീവനക്കാർ കുഴിച്ചിട്ടു. ആരാണ് നായ്‌ക്കള്‍ക്ക് വിഷം നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − 17 =