ഇടുക്കി: ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയില്‍ കീരിത്തോടിനടുത്ത് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് അപകടം സംഭവിച്ചത്.അപ്രതീക്ഷിതമായി കൂറ്റൻ പാറ റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗതകുരുക്ക് രുപപ്പെട്ടു. റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. പാറ റോഡിലേയ്ക്ക് പതിച്ചതോടെ കെഎസ്‌ആര്‍ടിസി ബസുകളിലും സ്വകാര്യ ബസുകളിലുമടക്കം ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.