കറാച്ചി: പാക്കിസ്ഥാനില്‍ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയില്‍ വീണ് 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. തീർഥാടന കേന്ദ്രത്തിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.