തിരുവനന്തപുരം :-13-മത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻ ഷിപ് 27മുതൽ 1വരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും, വെട്ടുകാട് സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലുമായി നടക്കും.പതിനാല് ജില്ലകളിലുമായി കളിക്കാരും ഒഫീഷ്യൽസുമടക്കം മുന്നൂറ് പേരോളം പങ്കെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി റിച്ച്, പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ചെയർമാൻ ഐസക്, ജനറൽ സെക്രട്ടറി സുരേഷ്‌കുമാർ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.