തിരുവനന്തപുരം: പൂന്തുറയില്‍ കാറില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിലെ പ്രതി പിടിയില്‍. പൂന്തുറ ബരിയ നഗറിലെ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട അബ്ദുള്ള ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോവളത്തു നിന്നും പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനേയും പോലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസിന് അബ്ദുള്ളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അന്വേഷണത്തില്‍ അബ്ദുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിക്ക് ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാള്‍ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി സ്ക്കൂള്‍ പരിസരങ്ങളിലും മറ്റും വില്‍പന നടത്തി വരുന്നതായും കണ്ടെത്തിയതായി പൂന്തുറ പോലീസ് അറിയിച്ചു.