മധ്യപ്രദേശ് : മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. രേവ ജില്ലയിലാണ് സംഭവം.വെള്ളിയാഴ്ച രാത്രി 11.30 ഓടെ ദേശീയ പാതയിലായിരുന്നു അപകടം. ദേശീയ പാതയിലൂടെ കടന്നുപോയവരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് സോഹാഗി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും ഖൊരക്പൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.