അഞ്ചല്‍: കൊല്ലം അഞ്ചലില്‍ 15 പേര്‍ക്ക് കടന്നലിന്‍റെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
അഞ്ചല്‍ ആലഞ്ചേരി വാര്‍ഡിലെ മുതലാറ്റ് ഭാഗത്തുവെച്ചാണ് തൊഴിലാളികള്‍ക്ക് കടന്നലിന്‍റെ ആക്രമണമുണ്ടായത് . തൈ റബറിന്‍റെ കാടു വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ഇളകിയത് . തൊഴിലാളിയുടെ കൂടെയുണ്ടായിരുന്ന 10 വയസുള്ള മകനും കടന്നലിന്‍റെ കുത്തേറ്റു. ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായി . ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.