തിരുവനന്തപുരം: പതിനഞ്ചുകാരനായ മകന്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കാനും ശ്രമിച്ചുഈ സമയം മാതാവ് വീട്ടിലില്ലായിരുന്നു. വഴക്കു പറഞ്ഞതിന്റെ വിരോധത്തിലാണ് അച്ഛനെ ആക്രമിച്ചത്.അച്ഛനും മകനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു.പോത്തന്‍കോട്ട് ഞായറാഴ്ചയായിരുന്നു സംഭവം. മകന്‍ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛന്‍ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു.ഇതാണ് പ്രകോപനമെന്ന് അച്ഛന്‍ പൊലീസിനോട് പറഞ്ഞു.അച്ഛന്‍ മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളില്‍ കിടക്കുകയായിരുന്നു. അല്‍പസമയത്തിനു ശേഷം മകന്‍ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷര്‍ട്ട് കൊണ്ടു മുഖം മറച്ചിരുന്നു.ഇരുവരും ചേര്‍ന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിച്ചു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരെ കുത്തി.കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയര്‍ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.ഇതിനിടയില്‍ കൂട്ടുകാരനെ മകന്‍ രക്ഷപ്പെടുത്തി. പൊലീസ് വരുന്നതു കണ്ട് മകന്‍ ജനാലക്ക മ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു.