രാജ്യത്ത് 16 മരുന്നുകൾ കുറുപ്പടിയില്ലാതെ ഉപയോഗിക്കാം; പദ്ധതിയുമായി കേന്ദ്ര സർക്കാർ; ലഭിക്കുക അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകൾ

ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു. കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ചില മൗത്ത് വാഷുകൾ, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകൾ, ക്രീം രൂപത്തിലുള്ള വേദനസംഹാരികൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക. അണുബാധയ്ക്കെതിരെ നൽകുന്ന പോവിഡോൺ അയോഡിൻ, മൗത്ത് വാഷായി ഉപയോഗിക്കുന്ന ക്ലോറെക്സിഡൈൻ, ഫംഗസ് ബാധയ്ക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോൾ തുടങ്ങി വിവിധ മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതിനായി, 1945ലെ ഡ്രഗ്സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്ന ചില വ്യവസ്ഥകളോടെയാണു മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 6 =