തിരുവനന്തപുരം : ക്രിസ്മസ് -ന്യൂഇയര്‍ യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 17 സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ .വ്യാഴം മുതല്‍ ജനുവരി രണ്ടു വരെ സര്‍വീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകളുടെ ക്രമീകരണം. ഇതിനുപുറമെ മറ്റ് സെക്ഷനുകളില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകളടക്കം സര്‍വീസ് നടത്തുന്നുണ്ട്. മൊത്തം 51 സ്പെഷ്യല്‍ ട്രെയിനാണ് കേരളത്തിലേക്ക് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ കൂടുതലാകുന്ന സാഹചര്യം പരിഗണിച്ച് ട്രെയിന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. എന്നാല്‍, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇത്തവണയും റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിട്ടില്ല.