മലപ്പുറം: മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.ജില്ലയില്‍ ഈ വര്‍ഷം ഒമ്പത് കുട്ടികളും 38 മുതിര്‍ന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ജില്ലയില്‍ സെപ്തംബര്‍ 30 മുതല്‍ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോഗ്യവകുപ്പിന് കീഴില്‍ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്.പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ കണ്ടെത്താനായാല്‍ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.