ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് സമ്മേളനവും,45-ആ മത് സംസ്ഥാനകൗ ൺ സിലും 25,26തീയതികളിൽ കെ ടി ഡി സി സമുദ്രയിൽ
നടക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ ഉള്ള ആയൂർവേദ ഡോക്ടർമ്മാർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.25ന് രാവിലെ ശനിയാഴ്ച രാവിലെ 10മണിക്ക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വി ഡി സതീശൻ ആണ്.26ന് നടക്കുന്ന പൊതു സമ്മേളനം രാവിലെ 10മണിക്ക് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.ആയൂർ വേദമെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ 2023ലെ പുരസ്‌കാരങ്ങൾ ഈ ദിവസം നടക്കുന്ന വാർഷികകൗൺസിൽ യോഗത്തിൽ വിതരണം ചെയ്യും. എ എം എ ഭിഷക് രത്നപുരസ്ക്കാരം ഡോക്ടർ. റാം മോഹൻ, വൈദ്യപി വി ദവെ സ്മാരക പുരസ്‌കാരം ഡോക്ടർ. സഹീർ അലിക്കും, ഡോക്ടർ ആർ വി ദവെ സ്മാരക പുരസ്‌കാരം2പേർക്കും, ഡോക്ടർ എൻ വി കെ വാരിയർ മമ്മോറിയൽ പുരസ്‌കാരം ഡോക്ടർ രശ്മി സനൽ എന്നിവർക്ക് നൽകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സി ഡി ലീന, ഓർഗനൈസിങ് ചെയർമാൻ ഡോക്ടർ ആനന്ദ് എസ്, മീഡിയ &പബ്ലിസിറ്റി ചെയർമാൻ ഡോക്ടർ ഉതംഷ വി പി, തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.