കംബോഡിയ : കംബോഡിയയിലെ പോയിപെറ്റിലുള്ള ഗ്രാന്റ് ഡയമണ്ട് സിറ്റി കാസിനോയിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തായ്‌ലന്‍ഡ് അതിര്‍ത്തിയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം.
വിദേശികളടക്കം നൂറുകണക്കിന് പേരാണ് കാസിനോയിലുണ്ടായിരുന്നത്. തായ് പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒന്നാം നിലയില്‍ നിന്നാരംഭിച്ച തീ മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. മരിച്ചവരില്‍ കൂടുതലും കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ കുടുങ്ങിയവരാണ്.