പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ഒന്നാം സമ്മാനം 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ഒന്നാം സമ്മാനം 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്.ആലപ്പുഴയിലെ ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . കായംകുളം സബ് ഓഫീസില്‍നിന്നാണ് ലയ ഈ ടിക്കറ്റ് വാങ്ങിയത്.
പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക.
39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 + eleven =