2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കൂടാതെ മൂന്ന് മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കും.മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2030 ലേത്.ഓപ്പണിംഗ് ഗെയിമുകൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും.
കൂടാതെ ആറ് ആതിഥേയ രാജ്യങ്ങളിലെ ടീമുകളും മത്സരിക്കാൻ സ്വയമേവ യോഗ്യത നേടും.2030 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം ഉറുഗ്വേയിൽ നടത്താനുള്ള തീരുമാനം ലോകകപ്പിന്റെ 100-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ്.1930-ൽ ഉറുഗ്വേയിൽ ആദ്യമായി ലോകകപ്പ് നടന്നപ്പോൾ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയർ കിരീടം നേടിയിരുന്നു.ഫിഫയുടെ തീരുമാനത്തെ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ സ്വാഗതം ചെയ്തു.
2034 ലോകകപ്പ് ഏഷ്യയിലോ ഓഷ്യാനിയയിലോ നടക്കുമെന്നും ആ പ്രദേശങ്ങളിൽ നിന്നുള്ള അംഗ അസോസിയേഷനുകളെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും ഫിഫ അറിയിച്ചു.അങ്ങനെയാണെങ്കിൽ സൗദിയിൽ നടത്താൻ സാദ്യത കാണുന്നുവെന്ന് അറേബ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2026 എഡിഷൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കും