തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയും കെ എൽ എ ക്ലയിന്റ് കൺസൽട്ടിങ് ഫോറം & ഐ ക്യൂ എ സി കെ എൽ എ യും സംയുക്തമായി നടത്തിയ ഇരുപത്തി മൂന്നാമത് ദേശീയ ക്ലയിന്റ് കൺസൽട്ടിങ് മത്സരങ്ങൾ സമാപിച്ചു. കേരള ലോ അക്കാദമി ലോ കോളേജിൽ ഇന്ന് വൈകീട്ട് 6 മണിക്ക് വെർച്വലായി നടന്ന സമാപന യോഗം കേരള ഹൈ കോർട്ട് അഡ്വക്കേറ്റ് ദിനേശ് ആർ ഷെനോയ് ഉദ്ഘാടനം നിർവഹിക്കുകയും വിജയികളെ പ്രഖ്യാ പിക്കുകയും ചെയ്തു.പ്രൊഫസർ ആൻഡ് ഡീൻ, ഹിന്ദുസ്ഥാൻ സ്കൂൾ ഓഫ് ലോ ഡോക്. പി വി നാഗേന്ദ്ര ശർമ അധ്യക്ഷത വഹിച്ചു. കെ എൽ എ അസിസ്റ്റന്റ് പ്രൊഫസർ, കെ എൽ എ മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോക്. ദക്ഷിണ സരസ്വതി സ്വാഗതം അറിയിക്കുകയും നാഷണൽ ക്ലയിന്റ് കൺസൽടിങ് കോമ്പറ്റിഷൻ സ്റ്റുഡന്റസ് കൺവീനർ രോഷ്നി എസ് നന്ദിയും അറിയിച്ചു. മത്സരത്തിൽ വിജയികൾ ആയ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ പഞ്ചാബ് ലെ രക്ഷക് ത്യാഗി, അഭിഷേക് രഞ്ജൻ എന്നിവർക്ക് ജസ്റ്റിസ് പി ഗോവിന്ദ മേനോൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 50000/- രൂപയും സമ്മാനമായി ലഭിച്ചു.റണ്ണേഴ്സ് അപ്പ് ആയ ഐ എഫ് ഐ എം ലോ സ്കൂൾ ബാംഗ്ലൂർ ലെ ചൻ ചൽ ചതുർവേദി, സത്രയ്ന സരഗടം എന്നിവർക്ക് ട്രോഫിയും 30000/-രൂപയും സമ്മാനമായി ലഭിച്ചു.ബെസ്റ്റ് ക്ലയിന്റ് ആയി കേരള ലോ അക്കാദമി ലോ കോളേജ് ലെ വൈഷ്ണവി നാഗരാജ് തിരഞ്ഞെടുക്കപ്പെട്ടു .മത്സരങ്ങളുടെ അവസാന റൗണ്ട് കേരള ഹൈ കോർട്ട് സീനിയർ അഡ്വക്കേറ്റ് രഞ്ജിത് തമ്പാൻ, കേരള ഹൈ കോർട്ട് അഡ്വക്കേറ്റ് ദിനേശ് ആർ ഷെനോയ്, കേരള ഹൈ കോർട്ട് അഡ്വക്കേറ്റ് മധു രാധാകൃഷ്ണൻ എന്നിവർ വിലയിരുത്തി. കേരള ലോ അക്കാദമി ലോ കോളേജ് ഡയറക്ടർ നാഗരാജ് നാരായണൻ,കെ എൽ എ ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫയേഴ്സ് പ്രൊഫ. അനിൽ കുമാർ കെ , കെ എൽ എ വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനിൽ കുമാർ ജി , കെ എൽ എ പ്രിൻസിപ്പൽ ഹരീന്ദ്രൻ കെ എന്നിവർ പങ്കെടുത്തു.