പീരുമേട്: കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി. കോളജിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.
ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കോട്ടയത്തുനിന്നും കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിര്‍ ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. പീരുമേട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.