ആഫ്രിക്കയിലെ കോംഗോയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 25 പേര്‍ മരിച്ചു;ബോട്ടിലുണ്ടായിരുന്നത് 100 ലധികം പേര്‍

കോംഗോ: മധ്യ ആഫ്രിക്കയിലെ കോംഗോയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 25 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ബോട്ടില്‍ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് പ്രകാരം ബോട്ടില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയുടെ വടക്കുകിഴക്കുള്ള ഇനോംഗോ നഗരത്തില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ഫിമി നദിയുടെ തീരത്ത് നൂറ് മീറ്ററോളം ദൂരത്തിലാണ് ഇത് മറിഞ്ഞത്. ‘ബോട്ടില്‍ അമിതഭാരമുണ്ടായിരുന്നു, കുറഞ്ഞത് 25 മൃതദേഹങ്ങളെങ്കിലും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.’ ‘മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു, എന്നാല്‍ ഈ സമയത്ത് ബോട്ടില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ പ്രയാസമാണ്’.ബോട്ടില്‍ ധാരാളം സാധനങ്ങള്‍ കയറ്റിയിരുന്നതായി പ്രദേശവാസിയായ അലക്സ് എംബുംബ പറഞ്ഞു.കോംഗോയിലെ മൈ-എന്‍ഡോംബെ പ്രവിശ്യയില്‍ ഈ വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *