റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം.
ശീതള്‍ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മാർച്ച് 31നാണ് ശീതള്‍ മക്കളെ കൊലപ്പെടുത്തിയത്.
ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.