ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ റോഡരുകില്‍ 27 മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.20നും 38നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ എത്യോപ്യയില്‍ നിന്നുള്ള അഭയാര്‍ഥികളാണെന്ന് കരുതുന്നു. ലുസാക്കയുടെ വടക്ക് ഭാഗത്തുള്ള എന്‍ഗ്വെറെരെയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് എത്യോപ്യന്‍ പൗരന്മാരാണെന്നാണ് പോലീസ് കരുതുന്നത്. അഭയാര്‍ഥികള്‍ യാത്രാമധ്യേ ശ്വാസം മുട്ടി മരിച്ചതാകാമെന്ന് പോലീസ് വക്താവ് ഡാനി മ്വാലെ പറഞ്ഞു. ഇവരില്‍ ജീവനോടെ ശേഷിച്ച ഒരാളെ അത്യാസന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് വക്താവ് അറിയിച്ചു.