തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കദമി സംഘടിപ്പിക്കുന്ന 29മത് ഐ എഫ് എഫ് കെ ക്ക് ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകും. തുടർന്ന് ഉദ്ഘാടന ചിത്രമായ ” ഐ ആം സ്റ്റിൽ ഹിയർ ” പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും. 13 മുതൽ 20 വരെയുള്ള ചലച്ചിത്ര മേളയിൽ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും എന്ന് പത്ര സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.