നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ആറാംദിവസവും കള്ളസ്വര്‍ണം പിടിച്ചു. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്ന് ഇന്നലെ 38 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചത്. കഴിഞ്ഞദിവസം കുഴമ്പ് രൂപത്തിലാക്കി കാലില്‍ കെട്ടിവച്ച് കൊണ്ടുവന്ന 1978 ഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. തൊട്ടുമുന്‍പുള്ള ദിവസം ക്യാപ്സൂള്‍ രൂപത്തിലാക്കിയ 955 ഗ്രാം സ്വര്‍ണവും പിടിച്ചിരുന്നു.