കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കോഴിക്കോട് രാമനാട്ടുകര അരക്കിണര്‍ സ്വദേശി വി.നബീലിനെ (42)യാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുകോടിയോളം രൂപ നബീലിന്‍റെ അക്കൗണ്ടില്‍ എത്തിയതായാണ് പോലീസിന്‍റെ കണ്ടെത്തല്‍. അറസ്റ്റിലായ സൊസൈറ്റി സെക്രട്ടറി കര്‍മന്തൊടി ബാളക്കണ്ടത്തെ കെ.രതീശന്‍, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുള്‍ ജബ്ബാര്‍ എന്നിവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.രേഖപ്പെടുത്തുന്നതോടെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടല്‍.