ബാലുശ്ശേരി: കണ്ണാടിപ്പൊയിലില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികള്‍ കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി.ഒരാള്‍ അറസ്റ്റിലായി. കണ്ണാടിപ്പൊയില്‍ തൈക്കണ്ടി രാജനെയാണ് (52) വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച 40 കിലോ ചന്ദനത്തടികള്‍ വീട്ടില്‍നിന്ന് പിടികൂടിയത്.