എറണാകുളം : പെരുമണ്ണൂര്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേപ്പുറം വീട്ടില്‍ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീട്ടില്‍ വഴക്കുണ്ടാക്കിയതിന് പിന്നാലെ സാബു പ്രായമായ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു.
ബഹളവും 61കാരിയുടെ നിലവിളിയും ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് അവശ നിലയിലായ സ്ത്രീയെ പൊലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് സാബു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് രാത്രി 12 മണിയോടെ ഇൻസ്പെക്ടര്‍ പി.ടി ബിജോയിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.