48-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്

2024-ലെ (48-ാമത്) വയലാർ രാമവർമ്മ മെമ്മോറിയൽ
സാഹിത്യ അവാർഡ്

ശ്രീ അശോകൻ ചരുവിലിൻ്റെ
“കാട്ടൂർകടവ് ”

എന്ന കൃതിക്ക് നൽകുവാൻ 2024 ഒക്ടോബർ 6-ാം തീയതി
ഞായറാഴ്ച്ച തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ
സിംഫണിയിൽ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ട് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്
തീരുമാനിച്ചു.

1. ശ്രീ ബെന്യാമിൻ
2. പ്രൊഫ. കെ എസ് രവികുമാർ
3. ശ്രീമതി ഗ്രേസി ടീച്ചർ

എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി
കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും
അർത്ഥപൂർണ്ണവുമായ ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട്
5.30 മണിക്ക് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കും.

അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31
കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ്
അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ,
വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.

ഈ വർഷം 1265 പേരോട് പ്രസക്ത കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും
നല്ല മൂന്ന് കൃതികളുടെ പേരുകൾ നിർദ്ദേശിക്കുവാൻ അപേക്ഷിച്ചിരുന്നു.
323 പേരിൽ
നിന്നും നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. മൊത്തം 320 കൃതികളുടെ പേരുകളാണ്
നിർദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച അറ് (6) കൃതികൾ
തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയിൽ കൃതികൾക്കു ലഭിച്ച മുൻഗണനക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്,
രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തിൽ
വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്ജിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം
ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ്
വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും
ചടങ്ങിൽ വച്ച് നൽകുന്നതാണ് .

വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച
ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.

കൃതി തെരഞ്ഞെടുക്കുന്ന പ്രക്രിയയെ കുറിച്ച് ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ ആമുഖ വിവരണം നടത്തി. ജഡ്ജിംഗ് കമ്മറ്റി അംഗങ്ങൾക്കു പുറമെ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് & ട്രഷറർ പ്രൊഫ. ജി ബാലചന്ദ്രൻ, ട്രസ്റ്റ് ആംഗങ്ങളായ ശ്രീ. പ്രഭാവർമ്മ, ഡോ. വി രാമൻകുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 − 4 =