ആര്യനാട്: ഈറ്റകാട്ടിലെ വാറ്റു കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 520 ലിറ്റര്‍ കോട പിടിച്ചെടുത്തു.പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വരൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആര്യനാട്-ചെറുമഞ്ചല്‍-വിരിപ്പന്നി കൊമ്ബൊടിഞ്ഞ കട്ടയ്ക്കാല്‍ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.പ്ലാസ്റ്റിക് കുടങ്ങളിലും പ്ലാസ്റ്റിക് കവറുകളിലുമായി പ്രദേശത്ത് കുഴിച്ചിട്ടാണ് 520 ലിറ്റര്‍ കോട സൂക്ഷിച്ചിരുന്നത്. ഇവിടെ വില്പന നടത്താനായി സൂക്ഷിച്ച 2ലിറ്റര്‍ ചാരായവും 10,000 രൂപയുടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു. കണ്ടെടുത്ത കോട മുഴുവനും നശിപ്പിച്ചു.പരിശോധന സമയത്ത്വാറ്റുകാര്‍ ഉണ്ടായിരുന്നില്ല. അതേസമയം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സ്വരൂപ് അറിയിച്ചു.