തിരുവനന്തപുരം : കേരള ഗവണ്മെന്റ് ഫാർമസിസ്റ് അസോസിയേഷൻ 64-ാ മത് സംസ്ഥാന സമ്മേളനം 18,19തീയതികളിൽ ഹസ്സൻ മരക്കാർ ഹാളിൽ നടക്കും. സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും.19ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.