തിരുവനന്തപുരം : 65-മത് കെ. സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക സമ്മേളനം 30 തിയതി 2:30 മണിക്ക് കേന്ദ്ര വിദേശകാര്യ -പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ച് ഉദ്ഘാടനം ചെയ്യും.ബോട്ട് റേസ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക മതമേലധ്യക്ഷന്മാർ പങ്കെടുക്കുന്നു. കേന്ദ്ര സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇൻ ക്രഡിബിൽ ഇന്ത്യയിലും, കേരള ഗോഡ്സ് ഓൺ കൺട്രി, ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മുഖ്യപങ്കാളി തത്തോടെ കൂടിയാണ് ഈ വള്ളംകളി നടത്തുന്നത്.
തിരുവിതാം കൂറിന്റെ വിവിധ മേഖലകളിൽ നടത്തി വരുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച സ്കൂൾ, കോളേജ് തലത്തിൽ ഉള്ള സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. കളി വള്ളങ്ങളുടെ രജിസ്ട്രെഷൻ ഡിസംബർ 3ന് തുടങ്ങി പത്താം തീയതി 5മണിവരെ നീരീറ്റു പുറം എ എൻ സി ജംഗ്ഷനിൽ ഉള്ള സംഘടക സമിതി ഓഫീസിൽ നടക്കും. പത്ര സമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി സമിതി സെക്രട്ടറി പുന്നൂസ് ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി ആർ രാജേഷ്, കോർഡിനേറ്റർ അനീഷ് തോമസ് വാനി യേത്ത് തുടങ്ങിയവർ പങ്കെടുത്തു.