ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ; ശബരിമലയിലേക്ക് ഭക്തജന പ്രവാഹം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ. തത്സമയ ബുക്കിങ്ങിലുടെ 13281 പേരാണ് ദർശനം നടത്തിയത്.ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13370 പേർ ദർശനം നടത്തി. 17974 ഭക്തരാണ് പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയത്.അതേസമയം, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകള്‍ ഉപയോഗിക്കുക.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *