തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.കോട്ടുമുകള്‍ പഞ്ചായത്തിലെ അമ്ബലത്തുമൂല വാര്‍ഡിലാണ് 9 പേരെ തെരുവ് നായ കടിച്ചത്. രാവിലെ 9 മണിയോടെയാണ് റോഡിലൂടെ പോയവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്.
ഒരു കുട്ടിയെ ആക്രമിക്കാനുളള നായയുടെ ശ്രമം നാട്ടുകാരാണ് ചെറുത്തത്. കടിയേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും വിഴിഞ്ഞത്ത് നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.