മല്ലപ്പള്ളി: കുന്നന്താനം പാമലയില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ്.പ്രതി കീഴുവായ്പൂര് പൊലീസിന്റെ കസ്റ്റഡിയിലാണ്. എസ്‌എന്‍ഡിപി ആറാട്ടുകുളത്തിനു സമീപം പുന്നശേരി വീട്ടില്‍ വിജയമ്മ(62)യാണ് കൊല്ലപ്പെട്ടത്. പായിപ്പാട് പിസി കവല കാരിക്കോട്ട് തകിടി ഭാസ്‌കരന്റെ മകന്‍ അയ്യപ്പന്‍ എന്നു വിളിക്കുന്ന പ്രദീപ് (42) ആണ് കുത്തിയത്.ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതി എട്ട് വയസ്സുള്ള കുട്ടിയേയും മറ്റ് രണ്ടു പേരെയും ആക്രമിച്ചിരുന്നു. തലയ്ക്ക് അടിയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രദീപിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ നാട്ടുകാര്‍ക്കൊക്കെ സ്ഥിരം ശല്യവും ഭീഷണിയുമാണ്.