തെ​​​ലു​​​ങ്കാ​​​ന​​​യി​​​ല്‍ മു​​​സ്‌​​​ലിം യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ചെ​​​യ്ത ദ​​​ളി​​​ത് യു​​​വാ​​​വി​​​നെ ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​രൻ കൊലപ്പെടുത്തി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ല്‍ മു​​​സ്‌​​​ലിം യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ചെ​​​യ്ത ദ​​​ളി​​​ത് യു​​​വാ​​​വി​​​നെ ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​ര​​​നും മ​​​റ്റൊ​​​രാ​​​ളും ചേ​​​ര്‍​​​ന്നു പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ല്‍​​​വ​​​ച്ച്‌ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി സ​​​രൂ​​​ര്‍​​​ന​​​ഗ​​​റി​​​ലാ​​​യി​​​രു​​​ന്നു ദാ​​​രു​​​ണസം​​​ഭ​​​വം. ബി. ​​​നാ​​​ഗ​​​രാ​​​ജു(25) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.ഭാ​​​ര്യ​​​ക്കൊ​​​പ്പം ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ക്ക​​​വെ സ്കൂ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ ഭാ​​​ര്യ​​​ാസ​​​ഹോ​​​ദ​​​ര​​​ന്‍ സ​​​യി​​​ദ് മോ​​​ബി​​​ന്‍ അ​​​ഹ​​​മ്മ​​​ദ്, മു​​​ഹ​​​മ്മ​​​ദ് മ​​​സൂ​​​ദ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ര്‍ ത​​​ട​​​ഞ്ഞു. നാ​​​ഗ​​​രാ​​​ജു​​​വി​​​നെ വ​​​ലി​​​ച്ചു​​​താ​​​ഴെ​​​യി​​​ട്ട അ​​​ക്ര​​​മി​​​ക​​​ള്‍ ഇ​​​രു​​​ന്പു ക​​​ന്പി​​​ക്ക് ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും അ​​​ടി​​​ച്ച​​​ശേ​​​ഷം കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങളില്‍ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.പ്ര​​​തി​​​ക​​​ളെ ര​​​ണ്ടു പേ​​​രെ​​​യും ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ല്‍​​​ബി ന​​​ഗ​​​ര്‍ ഡി​​​സി​​​പി സ​​​ന്‍​​​പ്രീ​​​ത് സിം​​​ഗ് പ​​​റ​​​ഞ്ഞു. പതിനൊന്നു വ​​​ര്‍​​​ഷ​​​മാ​​​യി ത​​​നി​​​ക്ക് നാ​​​ഗ​​​രാ​​​ജു​​​വി​​​നെ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഭാ​​​ര്യ പ​​​റ​​​ഞ്ഞു. സ്കൂ​​​ളി​​​ലും കോ​​​ള​​​ജി​​​ലും ഒ​​​രു​​​മി​​​ച്ചു പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ്. അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ര്‍​​​ഷം ജ​​​നു​​​വ​​​രി 31ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ആ​​​ര്യ സ​​​മാ​​​ജ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ദ​​​ളി​​​ത​​​നാ​​​യ നാ​​​ഗ​​​രാ​​​ജു​​​വു​​​മാ​​​യു​​​ള്ള സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ബ​​​ന്ധ​​​ത്തെ സ​​​യീ​​​ദ് മോ​​​ബി​​​ന്‍ എ​​​തി​​​ര്‍​​​ത്തി​​​രു​​​ന്നു.
സ​​​ഹോ​​​ദ​​​രി​​​ക്ക് മോ​​​ബി​​​ന്‍ പ​​​ല​​​വ​​​ട്ടം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. എ​​​തി​​​ര്‍​​​പ്പു ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ യു​​​വ​​​തി വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി നാ​​​ഗ​​​രാ​​​ജു​​​വി​​​നെ വി​​​വാ​​​ഹം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്നു നാ​​​ഗ​​​രാ​​​ജു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​യീ​​​ദ് മോ​​​ബി​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 + two =