രക്തം വേണോ, പോലീസ് തരും

തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്.2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ഒരു ആപ്പ് പ്രവർത്തനം തുടങ്ങിയത്.32885 രക്തദാതാക്കളാണ് പോൾ ബ്‌ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്‌ളേസ്റ്റാർ, ആപ്പ് സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.
ഏറ്റവും അധികം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേർ. കാസർകോടും വയനാടും ഒഴികെയുള്ള ജില്ലകളിൽ ആയിരത്തിലധികം പേർ പോൾ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പേരൂർക്കട എസ്. എ. പി ക്യാമ്പിലെ പോൾ ബ്‌ളഡ് സ്‌റ്റേറ്റ് കൺട്രോൾ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത്.രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്തം എത്തിക്കാനാകും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − 4 =