തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ ക്ഷേത്രം ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂർ തൃപ്പാദപുരം ദേവസ്വം ബോർഡ് ക്ഷേത്രക്കുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്താണ് മരിച്ചത്. 35 വയസ്സായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.