കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു.നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരായ അനില്‍കുമാര്‍, ഡി.ശാന്തി, ബി.സുകു, ഡി.ലതാംബിക എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു.നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരായ അനില്‍കുമാര്‍, ഡി.ശാന്തി, ബി.സുകു, ഡി.ലതാംബിക എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ജീവനക്കാരുടെ കാലുകള്‍ക്കും കൈകള്‍ക്കും ഒടിവു പറ്റിയിട്ടുണ്ട്. ഇടിച്ച വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളെയും എതിരെ വന്ന ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.