കായംകുളം: കായംകുളത്ത് ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതി താഴേക്കിറങ്ങാന്‍ തയ്യാറായില്ല.ഇതിനിടെ, ടവറിലെ കടന്നല്‍ കൂട് ഇളകി യുവതിയെ കുത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന്, യുവതി താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഫയര്‍ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും, രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്റെ കുത്തേറ്റു.