തിരുവനന്തപുരം: ഏറ്റുമാനൂര്‍–- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം തുടരുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.22 ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. 28 വരെയാണ് നിയന്ത്രണം. ഇരുപത്തിമൂന്നിനാണ് പാതയില്‍ സുരക്ഷാ പരിശോധന. 28ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. മംഗളൂരു–-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 28 വരെയും നാഗര്‍കോവില്‍–-മംഗളൂരു പരശുറാം ശനി മുതല്‍ 29 വരെയും റദ്ദാക്കി.കണ്ണൂര്‍–-തിരുവനന്തപുരം ജനശതാബ്ദി 28 വരെ റദ്ദാക്കി. 22ന് സര്‍വീസുണ്ട്. തിരുവനന്തപുരം–-കണ്ണൂര്‍ ജനശതാബ്ദി 22, 23, 25, 26, 27 തീയതിയില്‍ സര്‍വീസ് നടത്തില്ല. പരശുറാമും ജനശതാബ്ദിയുമുള്‍പ്പടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുന്നത് വലിയ യാത്രാക്ലേശത്തിനിടയാക്കും.
സര്‍വീസ് നിര്‍ത്തരുത് പരശുറാം, വേണാട് എക്സ്പ്രസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനങ്ങള്‍ പകല്‍ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന സര്‍വീസാണ് ഇത്. വിദ്യാര്‍ഥികളടക്കം ദുരിതത്തിലാകും. പകരം സംവിധാനം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.