നെടുങ്കണ്ടം :നിരോധിത പാന്‍മസാല ശേഖരമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലഹരണപെട്ട ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്തി. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ കാജാമൊയ്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പലചരക്കു കടയില്‍ നിന്നുമാണ് വിവിധ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടികൂടിയത്. റേഷന്‍കടകള്‍ വഴിയും സപ്ലൈകോ വഴിയും വിതരണം ചെയ്യുന്ന ആട്ട, കാലഹരണ പെട്ട ഭക്ഷ്യ വസ്തുക്കള്‍, മണ്ണെണ്ണ, പെട്രോള്‍, ഗ്യാസ്, തുടങ്ങിയവ പിടിച്ചെടുത്തു. 82 പായ്ര്രക്ക് ഹാന്‍സും, കൂള്‍ ലിപ്,ചുരുട്ട് ഉള്‍പ്പടെയുള്ള നിരോധിത പുകയില, നിരോധിത കീടനാശിനികള്‍ ഉത്പ്പന്നങ്ങളും കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിനായാണ് കാലഹരണ പെട്ട ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനം അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കള്‍ ആരോഗ്യവകുപ്പിനും നിരോധിത കീടനാശിനികള്‍ കൃഷി വകുപ്പിനും കൈമാറി.