തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അതിജീവിത. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന് കൺവേ ചെയ്യപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ സാധിച്ചു. കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.