തിരുവനന്തപുരം : കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ. പി.സതീദേവി ചുമതലയേറ്റു. മുന്‍ എം.പി. അഡ്വ. പി.സതീദേവി കമ്മീഷൻ്റെ ഏഴാമത് അദ്ധ്യക്ഷയായിട്ടാണ് ചുമതലയേറ്റത്. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. തുടർന്നാണ് ഇന്ന് രാവിലെ ചുമതലയേറ്റത്.
അഞ്ച് വര്‍ഷമാണ് കമ്മിഷന്റെ കാലാവധി. രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ.പി.സതീദേവിയെ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണും മറ്റ് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.