പയ്യന്നൂര്‍: കാങ്കോലില്‍ നിരവധി പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണം നടത്തിയത്.പത്രവിതരണക്കാരനായ കാങ്കോലിലെ നാരായണന്‍ (70), ബേക്കറി ജീവനക്കാരനായ പയ്യന്നൂര്‍ കാര സ്വദേശി ബാലന്‍ (55) എന്നിവര്‍ക്കാണ് കാങ്കോല്‍ ടൗണില്‍ നിന്നും കടിയേറ്റത്.ഇവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പത്രവിതരണം നടത്തി തിരിച്ചുപോകവേയായിരുന്നു കൂട്ടമായെത്തിയ നായ്ക്കള്‍ നാരായണനെ ആക്രമിച്ചത്.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളെ ഓടിച്ചെങ്കിലും വഴിയിലുണ്ടായ മറ്റുള്ളവരെയും നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.