പാ​റ​മ​ട​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു

ചി​റ്റൂ​ര്‍: കൂ​ട്ടു​കാ​രു​മൊ​ത്ത് പാ​റ​മ​ട​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു.ചി​റ്റൂ​ര്‍ ത​റ​ക്ക​ളം മു​ര​ളി​യു​ടെ മ​ക​ന്‍ ആ​കാ​ശ്(15) ആ​ണ് മ​രി​ച്ച​ത്.ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം. വേമ്പ്രയി​ലു​ള്ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന​താ​യി​രു​ന്നു ആകാശ്. നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​ത്ത ആ​കാ​ശ് വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് കൂ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ചു. തു​ട​ര്‍​ന്ന്, ചി​റ്റൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ആ​കാ​ശി​നെ പു​റ​ത്തെ​ടു​ത്ത് വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചി​റ്റൂ​ര്‍ അമ്പാട്ടു​പാ​ള​യം വി​ജ​യ​മാ​ത കോ​ണ്‍​വെ​ന്‍റ് സ്കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയാ​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 − 1 =