പേരാമ്പ്ര: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് നാരായണിക്ക് മകന്‍ രാജീവനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ തല ചുമരിലിടിക്കുകയും പലതവണ ചവിട്ടിവീഴ്ത്തുകയും ചെയ്തു. സിറ്റ് ഔട്ടിലെ പടിയിലെ തലയിടിച്ച് തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി.കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളെ രാജീവന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പിന്നീട് പേരാമ്ബ്ര പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.