ആലപ്പുഴ: ചേര്‍ത്തലയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്.മേയ് 26നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടര്‍ന്ന്, ഫെനുവിന്റെ ഭര്‍ത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രതിയുടെ മൊഴി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം 26 നാണ് കാളികുളത്തെ വീട്ടില്‍ ഹെനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.അതേസമയം ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഹെന പറഞ്ഞിരുന്നെന്ന് പിതാവ് പ്രേംകുമാര്‍. വെളിപ്പെടുത്തി. ആദ്യമൊന്നും അപ്പുക്കുട്ടന്‍ സ്ത്രീധനം ആവശ്യപെട്ടിരുന്നില്ല. എന്നാല്‍ ക്രമേണ ചോദിക്കാന്‍ തുടങ്ങുകയായിരുന്നു.