ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.വിവസ്ത്രയായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ബലാത്സംഗം ചെയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലിസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇന്നലെ പോലിസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ പോലിസും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.