ഉള്ളൂര്‍: മെഡിക്കല്‍ കോളേജ് കാമ്ബസില്‍ വാഹനങ്ങള്‍ക്ക് മുകളിലൂടെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 10ഓടെ ആയിരുന്നു സംഭവം.എസ്.എ.ടി ആശുപത്രിക്ക് പിന്നിലായി മാതൃ ശിശു ഒ.പി ബ്ലോക്കിന് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. കാറ്റില്‍ ആടിയുലഞ്ഞ മരത്തില്‍ നിന്ന് ഒരു വലിയ ശിഖരം ഒടിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളുടെ മുകളില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.