ഡല്‍ഹി: ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി. ഡല്‍ഹി കല്യാണ്‍പുരിയിലെ രാംലീല മൈതാനത്തിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തിയത്.പൊലീസ് പെട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.ശരീര ഭാഗങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.