വർഗീയതക്കെതിരായ ആശയങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം ആൾ ഇന്ത്യ യൂത്ത് ലീഗ്

കോഴിക്കോട്: വർഗീയത ശക്തി പ്പെടുന്നതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ കോളേജ് പാഠപുസ്തകങ്ങളിൽ വർഗീയതക്കെതിരായ ആശയങ്ങൾ അടങ്ങുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും ഫോർവേഡ് ബ്ലോക്കിന്റെ യുവജന സംഘടനയായ ആൾ ഇന്ത്യ യൂത്ത് ലീഗ്(A. I. Y. L) കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.നമ്മുടെ നാടിന്റെ മത നിരപേക്ഷ പാരമ്പര്യവും അത് ഉയർത്തിപ്പിടിച്ച മഹാന്മാരുടെ ജീവിതവും പുതു തലമുറയെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് ഗാന്ധിഗൃഹം ഹാളിൽ നടന്ന കൺവെൻഷൻ ആൾ ഇന്ത്യ യൂത്ത് ലീഗ് കേന്ദ്ര കമ്മിറ്റി അംഗം വി. പി. സുഭാഷ് ഉത്ഘാടനം ചെയ്തു. ബഷീർ പൂവാട്ട്പറമ്പ് അധ്യക്ഷ ത വഹിച്ചു. ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ്‌ കുമാർ, ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്,ഗണേഷ് കാക്കൂർ, ശ്രീജിത്ത്‌ മാവൂർ, സഫിയ, റഹ്മാൻ ജി, നാഫി കൊടുവള്ളി , സീനത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ആയി നാഫി കൊടുവള്ളി
(പ്രസിഡണ്ട്‌ ) റഹ്മാൻജി യാസർ അറഫാത്ത്(വൈസ് പ്രസിഡന്റ്മാർ ) ശ്രീജിത്ത്‌ മാവൂർ(സെക്രട്ടറി )അസ്‌കർ. കെ. പി
അർജുൻ. എ. ആർ(ജോയിന്റ് സെക്രട്ടറിമാർ )അനസ് അത്തോളി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − fifteen =