തിരുവനന്തപുരം : പതിനെട്ടാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ പ്ര ഖ്യാപിച്ചു. പി. കേശവദേവ് സാഹിത്യപുരസ്ക്കാരം മാധ്യമ പ്രവർത്തകനും, സാഹിത്യവിമർശകനും ആയ ഡോക്ടർ പി കെ രാജ ശേഖരൻ നായർ, പി കേശവദേവ് ഡയാ ബ് സ്ക്രീൻ കേരള പുരസ്ക്കാരം ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്റർ പ്രീതു നായർക്കും, പി കേശവദേവ് മലയാളം പുരസ്‌കാരം അമേരിക്കയിലെ ടെക് സസിൽ പ്രവർത്തിച്ചു വരുന്ന കേരളഅസോസിയേഷൻ ഓഫ് ഡാ ളസ് എന്നിവർ നേടി.അൻപതി നായിരം രൂപയും, ബി ഡി ദത്തൻ രൂപ കല്പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 15ന് ഹിൽട്ടൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ജോർജ് ഓണക്കൂർ, വിജയ കൃഷ്ണൻ, സീതാ ലക്ഷ്മി ദേവ്, ഡോക്ടർ ജ്യോതി ദേവ് തുടങ്ങിയവർ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.